തിരുവനന്തപുരം: അമിത് ഷായ്‌ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് പോലും വ്യാജമെന്ന് തിരിച്ചറിഞ്ഞ വ്യാജഏറ്റുമുട്ടല്‍ ആരോപണങ്ങളാണ് പിണറായി ഇപ്പോള്‍ ആരോപിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതോടെ വിചാരണ പോലും ഇല്ലാതെയാണ് അമിത് ഷായ്‌ക്കെതിരായ കേസ് കോടതി തള്ളിയത്. കൊലക്കേസില്‍ പ്രതിയായ പിണറായി ആണ് അമിത് ഷായ്‌ക്കെതിരായ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
അമിത് ഷാ വര്‍ഗീയതുടെ ആള്‍രൂപമെന്നാണ് പിണറായി പറയുന്നത്. എന്നാല്‍, കേരളത്തില്‍ മലപ്പുറത്തെ പൊന്നാനിയില്‍ പോലും ഒരു ഹിന്ദു നാമധാരിയെ മത്സരിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ള പാര്‍ട്ടിയുടെ നേതാവാണ് പിണറായി. മലബാറില്‍ സിപിഎം എന്നത് എസ്ഡിപിഐ ആയി പരിണമിച്ചിരിക്കുന്നു. അമിത് ഷാ മുസ്ലിങ്ങളോട് എന്താണ് ചെയ്തതെന്ന് പിണറായി വ്യക്തമാക്കണം. മകളെ കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണോ പറയുന്നത്. അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചതും മുഖ്യമന്ത്രിയും പരിവാരങ്ങളുമാണെന്നും സുരേന്ദ്രന്‍.