ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്.

ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (സോളോ ) 5000 രൂപ, ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (ഡ്യൂറ്റ്) 7000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേര്‍ക്ക് ഇരിക്കുവന്നത്) 5000 രൂപ, ടാക്‌സി ഒരു ദിവസത്തേക്ക് -1500 രൂപ, ബാന്‍ഡ് സെറ്റ് ടീമിന് 3000 രൂപ, ബാരിക്കേഡുകള്‍ മീറ്ററിന് 200 രൂപയുമാണ് നിരക്ക്. പ്രഭാതഭക്ഷണത്തിന് 50 രൂപ, ഊണിന് 70 രൂപ, ബസിന് 50 കിലോമീറ്റര്‍ വരെ ഒരു ദിവസത്തേക്ക് 4000 രൂപ, 50 കിലോമീറ്ററിന് മുകളില്‍ ഒരു ദിവസത്തേക്ക് 8000 രൂപ, കാറിന് ഒരു ദിവസത്തേക്ക് 1800 രൂപ

കാര്‍പെറ്റ് സ്‌ക്വയര്‍ഫീറ്റിന് ആറ് രൂപ, കസേര ഒന്നിന് ഒരു ദിവസത്തേക്ക് അഞ്ച് രൂപ, ഡ്രൈവര്‍മാരുടെ പ്രതിദിന ശമ്ബളം 700 രൂപ, തുണി ബാനര്‍ സ്‌ക്വയര്‍ഫീറ്റിന് 50 രൂപ, തുണി കൊണ്ടുള്ള കൊടി ഒരെണ്ണത്തിന് 12 രൂപ, വാഹന വാടക -ഒരു ദിവസത്തേക്ക് 12 സീറ്റിന് 3000 രൂപ, 16 സീറ്റിന് 4000 രൂപ, 24 സീറ്റിന് 5000 രൂപ, പ്രധാന ക്യാംപയിന്‍ ഓഫീസിന്റെ നിര്‍മാണത്തിന് 6000രൂപ, കട്ട് ഔട്ട് (തുണി) സ്‌ക്വയര്‍ഫീറ്റിന് 20 രൂപ, കട്ട് ഔട്ട് (തടി) സ്‌ക്വയര്‍ഫീറ്റിന് 100 രൂപ, പോളിംഗുമായി ബന്ധപ്പെട്ട പോളിംഗ് എജന്റ്, കൗണ്ടിംഗ് ഏജന്റ്, ക്യാംപയിനിംഗ് ജോലിക്കാര്‍ എന്നിവര്‍ക്ക് ലഘു ഭക്ഷണത്തിന് പ്രതിദിനം 150രൂപയുമാണ്.
ഡ്രോണ്‍ ക്യാമറ മണിക്കൂറിന് 3000 രൂപ, അല്ലെങ്കില്‍ ഒരു ദിവസത്തേക്ക് 8000 രൂപ, ഇലക്ഷന്‍ കമ്മിറ്റി ബൂത്തിന് 300 രൂപ, കിയോസ്‌ക് സ്ഥാപിക്കുന്നതിന് 3850 രൂപ, പെഡസ്ട്രിയല്‍ ഫാന്‍ ഒരു ദിവസത്തേക്ക് 50 രൂപ, ജി.ഐ.ബി. ക്യാമറ ഒരു ദിവസത്തേക്ക് 10,000 രൂപ, 1000വാട്ടിന്റെ ഹാലജന്‍ ലൈറ്റ്/ 100 വാട്ടിന്റെ ഹാലജന്‍ എല്‍.ഇ.ഡി.യ്ക്ക് പ്രതിദിനം 375 രൂപയും കൂടുതലുള്ള ദിവസങ്ങളില്‍ 70 രൂപയും, തോരണം ഒരടിക്ക് അഞ്ച് രൂപ, ചെറിയ ഹാളിന് 2000രൂപ, ലൗഡ്‌സ്പീക്കര്‍ ആംപ്ലിഫയര്‍ മൈക്രോഫോണ്‍ എന്നിവയ്ക്ക് ഒരു ദിവസത്തേക്ക് 2750 രൂപ, എല്‍.ഇ.ഡി. ടി. വി. / ഡിസ്‌പ്ലേ – ഒരു ദിവസത്തേക്ക് 1000 രൂപ, മാസ്‌കൊന്നിന് 15 രൂപ, സാനിറ്റൈസര്‍ ലിറ്ററിന് 200 രൂപ

മിനി ബസ് ബാറ്റ ഉള്‍പ്പെടെ 5000 രൂപ, മൊബൈല്‍ എസ്.എം.എസ്. ഒരു സന്ദേശത്തിന് രണ്ട് പൈസ, മുത്തുക്കുടയ്ക്ക് 50 രൂപ, നെറ്റിപ്പട്ടത്തിന് 2000 രൂപ, നോട്ടീസ്- 1000 എണ്ണത്തിന്- എ4 500 രൂപ, കളര്‍ 1500 രൂപ, സാധാരണ പന്തല്‍ സ്‌ക്വയര്‍ഫീറ്റിന് ഒന്‍പത് രൂപ, അലങ്കരിച്ച പന്തലിന് സ്‌ക്വയര്‍ഫീറ്റിന് 11 രൂപ, പോസ്റ്റര്‍ (1000 എണ്ണത്തിന് ) ഡെമ്മി 2000 രൂപ, ഡബിള്‍ ഡമ്മി 4000 രൂപ, പ്ലക്കാര്‍ഡിന് 28 രൂപ, ചുവന്ന പരവതാനി സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, മോട്ടോര്‍ ബോട്ട് മണിക്കൂറിന് 440 രൂപ, എഴ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 4500 രൂപ, 15 പേര്‍ക്കുള്ളതിന് 6000 രൂപ, 20 പേര്‍ക്കുള്ളതിന് 8000 രൂപ

സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ടീഷര്‍ട്ടിന് 100 രൂപ, മുച്ചക്രവാഹനത്തിന് ബാറ്റ ഉള്‍പ്പടെ ഒരു ദിവസത്തേക്ക് 1500 രൂപ, എ. സി. ടൂറിസ്റ്റ് ബസിന് ഒരു ദിവസത്തേക്ക് 8000 രൂപ, വാഹന പ്രചാരണം ഒരു ദിവസത്തേക്ക് 5000 രൂപ, ചുവരെഴുത്ത് സ്‌ക്വയര്‍ഫീറ്റിന് 12 രൂപ, വെബ്‌സൈറ്റിന് 3000 രൂപ, തുണി തൊപ്പി – ഗുണനിലവാരം കുറഞ്ഞതിന് 20 രൂപ, കൂടിയതിന് 30 രൂപ, പേപ്പര്‍ തൊപ്പിക്ക് അഞ്ച് രൂപ, ഹോര്‍ഡിങ്സ് സ്‌ക്വയര്‍ഫീറ്റിന് 50 രൂപ, അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ സ്‌ക്വാഡ് എടുത്തുമാറ്റുന്നതിനുള്ള ചെലവ്- പോസ്റ്റര്‍ ഒന്നിന് 10 രൂപ, ഫ്‌ലക്‌സ് ബോര്‍ഡ് ഒന്നിന് 30രൂപ, തോരണം മീറ്ററിന് മൂന്ന് രൂപ, ചുവരെഴുത്ത് സ്‌ക്വയര്‍ഫീറ്റിന് എട്ട് രൂപയുമാണ് നിരക്ക്.നിയമസഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് വിലയിരുത്തുന്നതിന് ഈ നിരക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുക.