അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ വ്യവസ്ഥ പാലിക്കാതെ പ്രവര്‍ത്തിച്ച ഭക്ഷണശാല പൂട്ടാന്‍ ഉത്തരവ്. അബുദാബി കാര്‍ഷിക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ച ഭക്ഷണശാലക്കെതിരേ നടപടി.

അല്‍ ഐന്‍ നഹല്‍ ഭാഗത്തെ മസാലി റെസ്റ്റോറന്റാണ് പൂട്ടിയത്. കഴിഞ്ഞ രണ്ടുമാസമായി സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാതെ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തും വിധമായിരുന്നു ഇവിടെ പ്രവര്‍ത്തനം. മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് നടപടി.