മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. ഇതില്‍ 1361 രോഗികളും മുംബൈ നഗരത്തില്‍ നിന്നുള്ളവരാണ്. 131 ദിവസത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നിയന്ത്രണങ്ങളുടെ ആദ്യഘട്ടമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കും, കൊറോണ പരിശോധന വര്‍ദ്ധിപ്പിക്കും, വാക്സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കും, കൊറോണ കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഭാഗീകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അസ്ലം ഷെയ്ക്ക് അറിയിച്ചു.