കോട്ടക്കല്‍: അകാലത്തില്‍ പൊലിഞ്ഞ സഹപ്രവര്ത്തകെന്റ കുടുംബത്തെ സഹായിക്കാന്‍ തിങ്കളാഴ്ച നിരത്തിലോടിയത് 106 സ്വകാര്യ ബസുകള്‍.
ഫെബ്രുവരി 19ന് കോട്ടക്കല്‍ പുത്തൂര്‍ പാറക്കോരിയില്‍ അപകടത്തില്‍ മരിച്ച പൊന്മള സ്വദേശി വി.പി. മുഹമ്മദ് ഫസലിന് (36) വേണ്ടിയാണ് സഹപ്രവര്‍ത്തകരും ഉടമകളും കൈകോര്‍ത്തത്.
തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന എം.സി ബ്രദേഴ്സ് ബസിലെ കണ്ടക്ടറായ ഫസല്‍ പുലര്‍ച്ച ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
രക്ഷിതാക്കളും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിെന്റ ഏക അത്താണി നഷ്ടപ്പെട്ടതോടെ കുടുംബസഹായ ഫണ്ടൊരുക്കാന്‍ തീരുമാനിക്കുകയയിരുന്നു. മഞ്ചേരി- കോട്ടക്കല്‍-തിരൂര്‍ റൂട്ടിലെ ബസുകള്‍, കോട്ടക്കലില്‍നിന്ന് ആരംഭിക്കുന്ന ഗ്രാമന്തര സര്‍വിസ് ബസുകളെല്ലാം പങ്കാളികളായി. യാത്രക്കാരെ ബോധവത്കരിച്ചായിരുന്നു ബക്കറ്റ് പിരിവ്.
കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയും ഫസലിന് വേണ്ടി ബസില്‍ കയറി പിരിവ് നടത്തിയത് ജീവനക്കാര്‍ക്ക് ആവേശം പകര്‍ന്നു. ബസിനുള്ളിലും പുറത്തും ഫസലിെന്റ ഫോട്ടോ വെച്ചായിരുന്നു ബസുകളുടെ യാത്ര.
ഫസല്‍ കുടുംബ സഹായത്തിനായി രൂപംകൊണ്ട കമ്മിറ്റിക്ക് കീഴില്‍ നിരവധി തൊഴിലാളികളും ഉടമകളും കൈകോര്‍ത്തതോടെയാണ് കാരുണ്യ പ്രവര്‍ത്തനത്തിന് വഴിയൊരുങ്ങിയത്. സമാഹരിച്ച മുഴുവന്‍ തുകയും ജീവനക്കാരുടെ വേതനവും ഉടമകളുടെ പങ്കും ഫസലിെന്റ കുടുംബത്തിന് നല്‍കാനാണ് തീരുമാനം.