ഖത്തറില്‍ 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,795 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു . വൈറസ് ബാധിച്ച്‌ തീവ്രപരിചരണത്തില്‍ കഴിഞ്ഞ 59 വയസുള്ള ആളാണ് മരണപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 240 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 129,124 ആയി. രോഗം ബാധിച്ച്‌ 378 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 41 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.