കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോലിെന്‍റ മകന്‍ കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 23 ദിവസമായി വെന്‍റിലേറ്ററില്‍ തുടരുന്ന ഗോവിന്ദ് കര്‍ജോലിെന്‍റ മകന്‍ ഡോ. ഗോപാല്‍ കര്‍ജോലിെന്‍റ ആരോഗ്യ സ്ഥിതി വഷളായതോടെ എയര്‍ ആംബുലന്‍സില്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഗോവിന്ദ് കര്‍ജോലിെന്‍റ കുടുംബത്തിലെ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ കര്‍ജോളും ഭാര്യയും ദിവസങ്ങള്‍ക്കു മുന്‍പാണ് രോഗമുക്തി നേടിയത്. ഇതിനു ശേഷം കുടുംബാംഗങ്ങള്‍ക്കും രോഗം പിടിപെടുകയായിരുന്നു.

മകന്‍ ഡോ. ഡോ. ഗോപാല്‍ കര്‍ജോള്‍ ആണ് ഗുരുതരാവസ്ഥയിലുള്ളത്.ബാഗല്‍കോട്ടിലെ മുധോള്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കര്‍ജോള്‍, ബാഗല്‍കോട്ടിലെയും കലബുരഗിയിലെയും ജില്ലാ ചുമതലയുള്ള മന്ത്രി കൂടിയാണ്.