ചെന്നൈ: ബോളിവുഡ് നടിമാരുടെ ബോഡിഗാര്‍ഡ് ജോലി വാങ്ങാത്തരാമെന്ന് വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ വ്യവസായില്‍ നിന്ന് തട്ടിയ സംഭവത്തില്‍ ദമ്ബതികളെ അറസ്റ്റ് മുംബൈയില്‍ ദമ്ബതികളെ അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ ദീപാങ്കര്‍ദാസ് നാവിസ്, ഭാര്യ യാസ്മിന് ഖാന് റസൂല്‍ ബീഗം എന്നിവരാണ് അറസ്റ്റിലായത്. അണ്ണാനഗര്‍ സ്വദേശിയായ വ്യവസായി മനീഷ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാജ വാഗ്ദാനങ്ങള്‍ നല്കി പണം തട്ടുന്ന റാക്കറ്റിലെ കണ്ണികളാണ് അറസ്റ്റിലായ ദമ്ബതികള്‍ എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെന്ക്സ്ഹെര് എന്ന വെബ്സൈറ്റ് വഴിയാണ് ദമ്ബതികള്‍ തട്ടിപ്പു നടത്തിയത്. ബോളിവുഡ് നടിമാരുടെ സുരക്ഷാ ഗാര്‍ഡ്, വിദേശ വനിതകള്‍ക്ക് എസ്കോര്‍ട്ട് സേവനം തുടങ്ങിയ ജോലികള്‍ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടായിരുന്നു ഇവര്‍ പരസ്യം നല്‍കിയത്.