സുല്‍ത്താനേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ട് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.

അല്‍ ബുറൈമി ഗവര്‍ണറേറ്റിലാണ് സംഭവം. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റൈനില്‍ ആയിരുന്ന ഇവര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പൊതു ഇടങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു.

ഇവിടെ നിന്നുമാണ് ഇവരെ ആര്‍.ഒ.പി അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.