ഭോപ്പാൽ: മത സ്വാതന്ത്ര്യ ബില്ല് നിയമസഭയിൽ പാസാക്കി മദ്ധ്യപ്രദേശ് സർക്കാർ. 2020 ഡിസംബർ മാസത്തിൽ പ്രത്യേക യോഗത്തിലൂടെ സംസ്ഥാന ക്യാബിനറ്റ് പാസാക്കിയ ബില്ലാണ് തിങ്കളാഴ്ച്ച നിയമസഭ പാസാക്കിയത്.

പട്ടിക ജാതി പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിച്ച് വിവാഹം ചെയ്യുന്നതിനെതിരെയാണ് മദ്ധ്യപ്രദേശ് സർക്കാർ ബില്ല് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടതും പ്രായപൂർത്തിയാകാത്തതുമായ പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിക്കുന്ന കേസുകളിലും കർശന ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭയും സമാനമായ ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരി 24 ന് ശബ്ദവോട്ടോടെയാണ് ഉത്തർപ്രദേശ് സർക്കാർ ബില്ല് പാസാക്കിയത്.