തിരുവനന്തപുരം: കെ.സു​രേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നതിന്​ പിന്നാലെ വൈകാരിക പ്രസംഗവുമായി നടന്‍ ദേവന്‍.

ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാന്‍. മുസ്​ലിം പണ്ഡിതരോട്​ ചര്‍ച്ച ചെയ്​തപ്പോള്‍ പറഞ്ഞത്​ എന്‍റെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയില്‍ ചേരണമെന്നാണ്​.

ഞാന്‍ ചര്‍ച്ച ചെയ്​ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതു തന്നെയാണ്​. അതിന്‍റെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതല്‍ ഞാന്‍ ബി.ജെ.പിയോടൊപ്പമുണ്ടാകും’. ദേവന്‍ പറഞ്ഞു.