കണ്ണൂര്‍ :കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ നിയുക്തരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയില്‍ ഇതുവരെ ചാര്‍ജ് ചെയ്തത് 27707 കേസുകള്‍. ഇതില്‍ 20,104 കേസുകളും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരേയാണ്. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 4743ഉം സാമൂഹിക അകലം നടപ്പിലാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 1110ഉം കേസുകളെടുത്തു. നിരോധനാജ്ഞ ലംഘിച്ച്‌ പൊതു സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയവര്‍ക്കെതിരേ 688 കേസുകളാണ് ഇതിനകം ചാര്‍ജ് ചെയ്തത്.