ജോവാന്‍ ലാപോര്‍ട്ട ബാഴ്സ എഫ് സിയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബിന്റെ തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷം ജോവാന്‍ ലാപോര്‍ട്ട ഞായറാഴ്ച ബാഴ്‌സലോണ പ്രസിഡന്റായി മടങ്ങിയെത്തി.

2003 നും 2010 നും ഇടയില്‍ ലാപോര്‍ട്ട ബാഴ്‌സയില്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. ഇതില്‍ പെപ് ഗ്വാര്‍ഡിയോളയെ പരിശീലകനായി നിയമിച്ചതും 2008/9 ലെ സിക്സ്ട്ടപ്പിള്‍ വിജയിച്ച ടീമിന്റെ മേല്‍നോട്ടവും അദ്ദേഹത്തിന് ആയിരുന്നു.

ക്ലബ് അംഗങ്ങള്‍ സമര്‍പ്പിച്ച 55,611 വോട്ടില്‍ നിന്നും ലാപോര്‍ട്ട 30,184, ഫോണ്ട് 16,679, ഫ്രീക്സ 4769 എന്നിങ്ങനെ വോട്ടുകള്‍ നേടി. പ്രസിഡന്‍റ് ആയി തിരഞ്ഞെടുകപ്പെട്ട ശേഷം അദ്ദേഹം ആദ്യമായി പറഞ്ഞത് ആദ്യം തങ്ങള്‍ പാരീസിലേക്ക് പോകാം എന്നും അവിടെ പോയി ജയിക്കാന്‍ പറ്റുമോ എന്ന കാര്യം നോക്കാം എന്നായിരുന്നു. മെസിയെ ബാഴ്സയില്‍ തുടരാന്‍ എല്ലാ നീക്കങ്ങളും അദ്ദേഹം നടത്തുമെന്ന് പറയുകയും ചെയ്തു.കഴിഞ്ഞ വട്ടത്തെ പോലെ അത്ര സുഗമം ആയിരിക്കില്ല ലപ്പോര്‍ട്ടയുടെ ഇതവണത്തെ ജോലി. വളരെ പരിമിതമായ ക്ലബ് ഫിനാന്‍സില്‍ പുതിയ ഒരു പുതിയ പ്രോജക്റ്റ് എങ്ങനെ അദ്ദേഹം നടത്തുമെന്നത് കാത്തിരുന്ന് കാണണം.