ബോളിവുഡ് നടന്‍ സോനു സൂദിന്റെ പേരില്‍ ഹോം ലോണ്‍ തട്ടിപ്പ്. തട്ടിപ്പ് സംഘത്തെ വിളിച്ച്‌ താക്കീത് നല്‍കി താരം.

സോനു തട്ടിപ്പ് സംഘത്തെ ഫോണില്‍ വിളിച്ച്‌ ലോണ്‍ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. അവര്‍ ലോണ്‍ നല്‍കാമെന്നും ചെറിയ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുമെന്നും പറഞ്ഞു. അതോടെ താരം സ്വയം വെളിപ്പെടുത്തുകയായിരുന്നു.

തട്ടിപ്പ് നടത്തി പാവങ്ങളെ കഷ്ടപ്പെടുത്തരുതെന്നും ജോലി ആവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാനും സോനു തട്ടിപ്പ് സംഘത്തെ അറിയിച്ചു.

മുന്‍പ് ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ സോനു പരാതി നല്‍കിയിരുന്നു.