കുഞ്ഞിനെ കയ്യിലേന്തി റോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഓഫീസില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണ ലഭിക്കാത്തതില്‍’ നിരവധി പേര്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്.

വീഡിയോ ഒരു യാത്രക്കാരനാണ് ചിത്രീകരിച്ചതെന്നും തുടര്‍ന്ന് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത വീഡിയോ വൈറലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രിയങ്ക എന്ന പോലീസ് ഉദ്യോഗസ്ഥയാണ് കയ്യില്‍ കുഞ്ഞിനെയെടുത്ത് ഗതാഗതം നിയന്ത്രിക്കുന്നതെന്നും പിന്നീട് കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് പേരാണ് ഈ വൈറല്‍ വീഡിയോ കണ്ടത്. ഡ്യൂട്ടിയിലായിരിക്കെ തന്നെ കുട്ടിയെ നോക്കുന്നതിന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. മറുവശത്ത്, പ്രിയങ്ക തന്റെ കുഞ്ഞുമായി ജോലിക്കെത്തിയതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റ്.