മകന്റെ സ്കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച യുവതിയെ അതിക്രൂരമായി തല്ലിച്ചതച്ച്‌ ഭര്‍ത്താവ്. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതയായ 39കാരി യുവതിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ബെംഗളൂരുവിലാണ്സംഭവം.12 വര്‍ഷം മുന്‍പായിരുന്നു ഇരുവരും പ്രണയിച്ചു വിവാഹിതരായത്.അതേസമയം, ഇരുവരും തമ്മിലുള്ള ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ തന്നെ വീറ്റ്‌ലറുമായി യുവതിക്ക് ബന്ധമില്ലായിരുന്നു. ഏഴും ഒന്‍പതും വയസുള്ള രണ്ടു കുട്ടികള്‍ക്കൊപ്പം യുവതിയും ഭര്‍ത്താവും ബെംഗളൂരു ബിടിആര്‍ ഗാര്‍ഡനിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടെ സാമ്ബത്തിക പ്രശ്നങ്ങള്‍ വന്നതോടെ ഭര്‍ത്താവ് യുവതിയെ ക്രൂരമായി ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. സാമ്ബത്തിക പ്രശ്നങ്ങള്‍ക്ക് കാരണം യുവതിയാണെന്ന് പറഞ്ഞാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. നഗരത്തിലെ പ്രമുഖ സ്കൂളില്‍ പഠിക്കുന്ന മൂത്ത മകന്റെ സ്കൂള്‍ ഫീസ് ചോദിച്ചതാണ് ഇപ്പോള്‍ യുവതിയെ ക്രൂരമായി തല്ലിച്ചതാക്കാന്‍ കാരണം. ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ ബോധം പോയ യുവതിയെ മക്കളും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെയും, മക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തു.