തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിവച്ചു. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായി വിജയൻ തോമസ് പറഞ്ഞു. തന്റെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കെപിസിസി ജനറൽ സെക്രട്ടറി തന്നെ രാജിവച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

നേമം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ സീറ്റ് കിട്ടാത്ത കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. എവി ഗോപിനാഥ് അടക്കമുള്ളവരുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ അനുനയ ചർച്ചകൾ നടത്തി വരികയാണ്.

ഇതിനിടയിലാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിവച്ചത്.