ബാസൽ: സ്വിസ് ഓപ്പൺ വനിത വിഭാഗം ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു. സെമി ഫൈനലിൽ ഡെൻമാർക്കിന്റെ മിയ ബ്ലിച്ച്‌ഫെൽഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്.
നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു മിയ ബ്ലിച്ച്‌ഫെൽഡിനെ തകർത്തത്. സ്‌കോർ: 22-10, 21-10. ഫൈനൽ ഉറപ്പിക്കാൻ വെറും 43 മിനിട്ടുകൾ മാത്രമാണ് സിന്ധുവിന് വേണ്ടിവന്നത്. തായ്‌ലൻഡ് ഓപ്പണിൽ സിന്ധുവിനെ മിയ പരാജയപ്പെടുത്തിയിരുന്നു. ഇതിനുള്ള മധുര പ്രതികാരമാണ് സ്വിസ് ഓപ്പണിലെ സിന്ധുവിന്റെ വിജയം.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഒളിമ്പിക് ചാമ്പ്യനായ കരോളിന മാരിനോ പോൺപാവി ചോച്ചുവോങ്ങോ ആകും സിന്ധുവിന്റെ എതിരാളി. 2019ന് ശേഷം ലോകചാമ്പ്യൻഷിപ്പിന് ആദ്യമായാണ് സിന്ധു യോഗ്യത നേടുന്നത്. അതേസമയം, പുരുഷ വിഭാഗം ഡബിൾസിൽ സാത്വിക്‌സായിരാജ് റാംഗിറെഡ്ഡിയും ചിരാഗ് ഷെട്ടിയും കിം ഓസ്‌ട്രോപ്പ്, ആൻഡേഴ്‌സ് സ്‌കാരുപ് റാസ്മുസൻ സഖ്യത്തെ നേരിടും.