ന്യൂഡൽഹി: ‘ജൻ ഔഷധി ദിവസ്’ ആഘോഷങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 10 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അബിസംബോധന. ചടങ്ങിൽ ഷില്ലോങിലെ നെഗ്രിംസിൽ സിൽ 7500-ാമത് ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും.

പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും പങ്കാളികൾക്ക് അവരുടെ മികച്ച പ്രവർത്തനങ്ങൾ അംഗീകരിച്ച് അവാർഡുകൾ നൽകുകയും ചെയ്യും. കേന്ദ്ര രാസവസ്തു, രാസവള മന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

ജൻ ഔഷധി ദിവസിനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി മാർച്ച് 1 മുതൽ മാർച്ച് 7 വരെ ഒരു ആഴ്ച മുഴുവൻ ”ജൻ ഔഷധി – സേവ ഭീ, റോസ്ഗർ ഭി” എന്ന പ്രമേയത്തോടെ രാജ്യത്തുടനീളം ‘ജൻ ഔഷധി വാരം’ ആയി ആഘോഷിക്കുകയാണ്. ആഴ്ചയിലെ അവസാന ദിവസമാണ് ‘ജൻ ഔഷധി ദിവസ്’ ആയി ആഘോഷിക്കുന്നത്.

മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ നൽകുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന. മരുന്നുകൾ അനുബന്ധ മാർക്കറ്റ് നിരക്കിനേക്കാൾ 50% മുതൽ 90% വരെ വില കുറവായതിനാൽ 2020-21 സാമ്പത്തിക വർഷത്തിലെ വിൽപ്പന സാധാരണ പൗരന്മാർക്ക് 3600 കോടി രൂപയോളം ലാഭിക്കാൻ സഹായകമായി. രാജ്യത്തെ എല്ലാ ജില്ലകളിലുമായി 7499 ജൻ ഔഷധി സ്റ്റോറുകളാണുള്ളത്.