റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിലെ ആറാമത്തെ മത്സരത്തില്‍ ശ്രീലങ്ക ലെജന്റസിനു ജയം. ബ്രയാന്‍ ലാറ നയിച്ച വെസ്റ്റ് ഇന്‍ഡീസ് ലെജന്റസിനെയാണ് ശ്രീലങ്ക ലെജന്റസ് അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 157 റണ്‍സെടുത്തു. നായകന്‍ ലാറയുടെ (53) ഫിഫ്‌റ്റിയാണ് വിന്‍ഡീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയുടെ (53*) ഫിഫ്‌റ്റിയാണ് ടീമിന്റെ വിജയത്തിന് അടിത്തറയിട്ടത്. നായകനും ഓപ്പണറുമായ തിലകരത്ന ദില്‍ഷനും (47) ലങ്കയ്ക്കായി മികച്ച പ്രകടനം നടത്തി. അഞ്ചു വിക്കറ്റും ഓരോവറും ബാക്കിനില്‍ക്കെ ലങ്ക ലക്ഷ്യത്തിലെത്തി.