മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിയാണ് ഗീതു മോഹന്‍ദാസ്.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരം കൂടിയാണ് ഗീതു.ബാല താരമായി സിനിമയില്‍ എത്തി പിന്നീട് നായികയായും സംവിധായികയായും ഒക്കെ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.

1986 ല്‍ പുറത്തിറങ്ങിയ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഗീതു മോഹന്‍ദാസ് സിനിമയിലേക്ക് എത്തിയത്.ആദ്യ ചിത്രം കൊണ്ട് തന്നെ മികച്ച ബാല താരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമായ ഗീതു ആരധകരുമായി ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ എത്താറുണ്ട് ..ഇപ്പോഴിതാ കേരള സാരിയിലുള്ള മകള്‍ ആരാധനയുടെ ചിത്രങ്ങള്‍ ആണ് ഗീതു സോഷ്യല്‍ മീഡിയയിലൂടെ ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ വലിയ പൊട്ടൊക്കെ തൊട്ട് സാരിയില്‍ അതീവ സുന്ദരികുട്ടിയായിട്ടാണ് ആരാധനയെ കാണാന്‍ സാധിക്കുന്നത്.അമ്മയെ പോലെ തന്നെയാണ് മകള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരാധകരുടെ കമന്റ് കള്‍.തന്റെ കുട്ടി വേര്‍ഷന്‍ എന്നാണ് ഗീതു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.