നടി മൃദുല മുരളി വിവാഹിതയായി. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയന്‍ ആണ് മൃദുലയ്ക്ക് താലി ചാര്‍ത്തിയത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും വിവരം.

നടി രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചു. ഭാവന, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. നിശ്ചയത്തിന് സിനിമ രംഗത്തുള്ള മിക്ക സുഹൃത്തുക്കളും എത്തിയിരുന്നു.