അഹമ്മദബാദ്​: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്ബരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക്​ ജയം. ഇംഗ്ലണ്ടിനെ ഇന്നിങ്​സിനും 25 റണ്‍സിനുമാണ്​ ഇന്ത്യ പരാജയപ്പെടുത്തിയത്​. സ്​കോര്‍: ഇംഗ്ലണ്ട്​-205,135, ഇന്ത്യ 365. ഇംഗ്ലണ്ടിനെതിരായ പരമ്ബര നേട്ടത്തോടെ ലോക ടെസ്റ്റ്​ ചാമ്ബ്യന്‍ഷിപ്പിന്‍റെ ഫൈനലിനും ഇന്ത്യ യോഗ്യത നേടി. ഫൈനലില്‍ ന്യൂസിലാന്‍ഡായിരിക്കും ഇന്ത്യയുടെ എതിരാളി

അഹമ്മദബാദില്‍ നടന്ന മല്‍സരത്തിന്‍റെ മൂന്നാം ദിനം തന്നെ ഇന്ത്യ സന്ദര്‍ശകരെ ചുരുട്ടികെട്ടി. ഒന്നാം ഇന്നിങ്​സില്‍ നാല്​ വിക്കറ്റ്​ വീഴ്​ത്തിയ അക്​സര്‍ പ​േട്ടലിന്‍റെ മികവില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 205 റണ്‍സിന്​ ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിങ്ങില്‍ റിഷഭ്​ പന്തിന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ 365 റണ്‍സ്​ നേടി. രണ്ടാം ഇന്നിങ്​സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്​ മുന്നില്‍ വെല്ലുവിളിയുമായി വീണ്ടും അക്​സര്‍ പ​േട്ടലെത്തി. ഇക്കുറി അഞ്ച്​ വിക്കറ്റായിരുന്നു അക്​സര്‍ പ​േട്ടലിന്‍റെ സമ്ബാദ്യം. അഞ്ച്​ വിക്കറ്റുകളുമായി അശ്വിനും ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇംഗ്ലീഷ്​ നിരയില്‍ 30 റണ്‍സെടുത്ത ജോ റൂട്ട്​ മാത്രമാണ്​ പിടിച്ചു നിന്നത്​. ഇതോടെ നാല്​ മത്സരങ്ങളുടെ പരമ്ബര ഇന്ത്യ 3-1ന്​ വിജയിച്ചു.