ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച ധീ​ര​ജ് കു​മാ​റി​നെ സി​പി​എം പു​റ​ത്താ​ക്കി. പാ​ര്‍​ട്ടി​യു​ടെ യ​ശ​സി​ന് ക​ള​ങ്കം വ​രു​ത്തും​വി​ധം പ്ര​വ​ര്‍​ത്തി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി. ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്ന് ചെ​ട്ടി​പ്പീ​ടി​ക ബ്രാ​ഞ്ച് അം​ഗ​മാ​ണ് ധീ​ര​ജ് കു​മാ​ര്‍.

ജ​യ​രാ​ജ​ന് സീ​റ്റ് നി​ഷേ​ധി​ച്ച ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ധീ​ര​ജ് രാ​ജി വ​ച്ചി​രു​ന്നു. സീ​റ്റ് നി ​ഷേ​ധി​ച്ച​ത് നീ​തി​കേ​ടാ​ണെ​ന്ന് ധീ​ര​ജ് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.