കൊച്ചി: എറണാകുളം കാക്കൂരില്‍ പഴയ വാഹന വില്‍പ്പനശാലയില്‍ തീപിടുത്തം. നിരവധി പഴയ വാഹനങ്ങള്‍ കത്തി നശിച്ചു. ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വില്‍പനശാലയിലാണ് രാവിലെ 11 മണിയോടെ തീപിടുത്തമുണ്ടായത്.
പഴയ കാറിന്റെ ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുന്നതിനിടെ സമീപത്തെ പുല്ലിലേക്ക് തീ പടര്‍ന്നാണ് സംഭവം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് യുണിറ്റുകള്‍ എത്തി തീ അണച്ചു.