എത്ര സീറ്റില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നു. 24 സീറ്റില്‍ മത്സരിക്കുന്ന ലീഗ് മൂന്നെണ്ണം കൂടി അധികം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബേപ്പൂര്‍, പേരാമ്ബ്ര, കൂത്തുപറമ്ബ്, ചേലക്കര, പട്ടാമ്ബി തുടങ്ങിയ സീറ്റുകളിലേതെങ്കിലും വേണമെന്നാണ് ആവശ്യം. തിരുവമ്ബാടി സീറ്റ് വിട്ടുനല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സി.എം.പി നേതാവ് സി.പി. ജോണ്‍ ഇവിടെ മത്സരിക്കണമെന്ന ആവശ്യവുമുയര്ത്തിയിട്ടുണ്ട്. എന്നാല്‍, പി.ജെ. ജോസഫ് വിഭാഗവും തിരുവമ്ബാടി സീറ്റ് ആവശ്യപ്പെട്ടതായാണ് വിവരം. ജോസഫുമായി നടന്ന ചര്‍ച്ചകളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ലീഗുമായി സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താന്‍ വൈകുന്നത്.
യു.ഡി.എഫുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പാണക്കാട്ട് ചേര്‍ന്ന ഉന്നതാധികാര സമിതിയെ ധരിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരെയും ക്ഷണിച്ചിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം, സീറ്റ് നിര്‍ണയം തുടങ്ങിയ വിഷയങ്ങളില്‍ യൂത്ത് ലീഗിെന്റ കൂടി അഭിപ്രായം കണക്കിലെടുക്കുന്നതിെന്റ ഭാഗമായാണ് ഇവര്‍ പങ്കെടുത്തത്. യോഗം തീരുന്നതിന് അല്പം മുമ്ബാണ് ഇരുവരുമെത്തിയത്. സ്ഥാനാര്‍ഥി പട്ടിക തയാറാക്കുേമ്ബാള് വിജയസാധ്യതക്കാവണം പ്രഥമ പരിഗണനയെന്നും യുവാക്കള്‍ക്ക് പ്രാതിനിധ്യമുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ സ്ഥാനാര്‍ഥികളെ തീരുമാനിക്കൂ.
മാധ്യമങ്ങളില്‍ വരുന്ന സാധ്യത പട്ടികകള്‍ ഉൗഹം മാത്രമാണെന്നാണ് നേതൃത്വം പറയുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, കെ.പി.എ. മജീദ്, എം.കെ. മുനീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, എം.പി. അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലീഗ് സ്ഥാനാര്‍ഥികള്‍ ഒരാഴ്ചക്കകം
മലപ്പുറം: മുസ്ലിം ലീഗിെന്റ സ്ഥാനാര്‍ഥികളെ ഒരാഴ്ചക്കകം തീരുമാനിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച ലീഗ് ഓഫിസില്‍ ജില്ല കമ്മിറ്റി അധ്യക്ഷന്മാരുമായും മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളുമായും സംസ്ഥാന കമ്മിറ്റി കൂടിയാലോചന നടത്തും. മാര്‍ച്ച് ഏഴോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. പിന്നീട് യു.ഡി.എഫുമായി അന്തിമഘട്ട ചര്‍ച്ച നടത്തിയശേഷം മലപ്പുറം ലോക്സഭ ഉപെതരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ അടക്കം പ്രഖ്യാപിക്കും.
കാസര്‍കോട് മണ്ഡലങ്ങളില്‍ മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പുയര്‍ന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, പ്രഖ്യാപനം സംസ്ഥാന അധ്യക്ഷെന്റ നേതൃത്വത്തിലാണ് നടക്കുകയെന്നും ജില്ല കമ്മിറ്റിയുടെ നിലപാടിന് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.