ന്യൂഡല്‍ഹി: അഞ്ച്​ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ നികുതി കുറച്ച്‌​ എണ്ണവില പിടിച്ചു നിര്‍ത്താന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ആഗോള വിപണിയില്‍ ക്രൂഡ്​ ഓയിലിന്‍റെ വില ഉയരുന്നതും കേന്ദ്രത്തെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ്​ വിവരം.

പശ്​ചിമബംഗാള്‍, അസം, കേരളം, തമിഴ്​നാട്​, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില വര്‍ധനവ്​ പാര്‍ട്ടികള്‍ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്​ പ്രചാരണ വിഷയമാക്കുന്നുണ്ട്​. ഇത്​ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ്​ നികുതി കുറച്ച്‌​ തല്‍ക്കാലത്തേക്ക്​ ജനരോഷത്തില്‍ നിന്ന്​ രക്ഷപ്പെടാനുള്ള ശ്രമം.
ഫെബ്രുവരി 26 മുതല്‍ തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം നിലവിലുണ്ട്​. എങ്കിലും ഇന്ധനനികുതി കുറക്കുന്നത്​ ദേശീയവിഷയമായതിനാല്‍ പെരുമാറ്റച്ചട്ടം ബാധകമാവില്ലെന്നാണ്​ വിലയിരുത്തല്‍. നിലവില്‍ രാജ്യത്ത്​ വില്‍ക്കുന്ന പെട്രോളിന്‍റെ റീടെയില്‍ വിലയുടെ 60 ശതമാനം നികുതികളാണ്​. ഡീസലിലേക്ക്​ എത്തു​േമ്ബാള്‍ വിലയില്‍ നികുതികളുടെ സ്വാധീനം 54 ശതമാനമാണ്​.