കണ്ണൂര്‍: സി.പി.എമ്മിെന്റ രാഷ്ട്രീയ തലസ്ഥാനമെന്നറിയപ്പെടുന്ന കണ്ണൂര്‍ ഇത്തവണ സാക്ഷ്യം വഹിക്കുന്നത് മൂന്ന് ജയരാജന്മാരില്ലാത്ത തെരഞ്ഞെടുപ്പിന്. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജന്, എം.വി. ജയരാജന് എന്നിവരാണ് കണ്ണൂരില്‍ ഇത്തവണ ഗോദയിലില്ലാത്തത്.
സി.പി.എമ്മിെന്റ പ്രധാന അധികാര കേന്ദ്രമായാണ് കണ്ണൂര്‍ ലോബി എന്നും അറിയപ്പെടുന്നത്. ഇ.പി. ജയരാജനും പി. ജയരാജനും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നു. ജില്ലയില്‍ 11 മണ്ഡലങ്ങളില്‍ സി.പി.എം മത്സരിക്കുന്നത് ഏഴ് സീറ്റുകളിലാണ്. എന്നാല്‍, സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണയായതോടെ മൂവരും മത്സരിക്കുന്നില്ല എന്ന് വ്യക്തമായി.
പാര്‍ട്ടിയുടെ രണ്ട് ടേം നിബന്ധനയാണ് കേന്ദ്ര കമ്മിറ്റയംഗം ഇ.പി. ജയരാജന് വിനയായത്. കൂടാതെ അടുത്ത പാര്‍ട്ടി സെക്രട്ടറി ചുമതല ഇ.പിക്കായിരിക്കും എന്ന ശ്രുതിയുമുണ്ട്. 2011 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ മട്ടന്നൂരില്‍നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടാം തവണ മന്ത്രിയുമായി. 1991ല്‍ അഴീക്കോട് മണ്ഡലമാണ് അദ്ദേഹത്തെ ആദ്യം സഭയിലെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് സീറ്റ് നല്‍കേണ്ട എന്ന തീരുമാനം പി. ജയരാജന് തിരിച്ചടിയായി. ‘സ്വയം പുകഴ്ത്തല്‍’ വിവാദത്തിലൂടെ പാര്‍ട്ടിക്ക് അനഭിമതനായതും സീറ്റ് നിഷേധിക്കാന്‍ കാരണമായി. രണ്ടു തവണ കൂത്തുപറമ്ബ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനംചെയ്തത്. 2019ലെ േലാക്സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ. മുരളീധരനോട് തോറ്റു.
മത്സരിക്കാനായി കണ്ണൂര്‍ ജില്ല സെക്രട്ടറിസ്ഥാനം രാജിവെച്ച അദ്ദേഹം പിന്നീട് ആ ചുമതലയിലെത്തിയതുമില്ല. 2019 മുതല്‍ എം.വി. ജയരാജനാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ ചുമതല. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലായിരുന്നു. രണ്ട് തവണ എടക്കാട് എം.എല്‍.എയായ അദ്ദേഹം ജില്ല സെക്രട്ടറിസ്ഥാനത്ത് ഒരു ടേം പൂര്‍ത്തിയാകുന്നതേയുള്ളു.