കൊച്ചി: ഒരു മിനുറ്റിനുള്ളില്‍ കോവിഡ് 19 വൈറസിനെതിരെ 99.9% ഫലപ്രദമായ വിവിധ ഉപരിതലങ്ങള്‍ക്കായുള്ള ട്രൈ-ആക്റ്റീവ് അണുനാശിനി സ്‌പ്രേ അവതരിപ്പിച്ച് പിരമല്‍ ഫാര്‍മ ലിമിറ്റഡിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്ട് ഡിവിഷന്‍. സ്വതന്ത്ര അംഗീകൃത യു.എസ് ലാബില്‍ പരീക്ഷിച്ച ഈ സ്‌പ്രേ, കോവിഡ് 19 വൈറസിനെതിരെയും അതിവേഗം ഫലപ്രദമാണെന്നും തെളിയിച്ചു.

ഡെലിവറി പാര്‍സലുകള്‍, ലെതര്‍ ഇതര കാര്‍ ഇന്റീരിയറുകള്‍, ഷൂസ്, ഗ്ലാസ് ടേബിള്‍ ടോപ്പുകള്‍, വാതില്‍ കൈപ്പിടികള്‍, ലിഫ്റ്റ് ബട്ടണുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, മിനുസമല്ലാത്ത വസ്ത്രങ്ങള്‍, കര്‍ട്ടണുകള്‍, സോഫകള്‍, കിടക്കകള്‍, എന്നിവയുള്‍പ്പെടെ വിവിധതരം ഉപരിതലങ്ങള്‍ അണുവിമുക്തമാക്കാന്‍ ട്രൈ-ആക്റ്റീവ് അണുനാശിനി സ്‌പ്രേ ഉപയോഗിക്കാം. ഇതിന്റെ പതിവായുളള ഉപയോഗം സ്ഥിരമായ സ്പര്‍ശന ഇടങ്ങളില്‍ നിന്ന് ഫംഗസും പൂപ്പലും അകറ്റിനിര്‍ത്തും. 100 മി.ലി, 230 മി.ലി, 500 മി.ലി എന്നിങ്ങനെ മൂന്ന് പായ്ക്കുകളില്‍ മിതമായ നിരക്കില്‍ സ്‌പ്രേകള്‍ വിപണിയില്‍ ലഭിക്കും.

പിരമലിന്റെ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിവിഷന്‍ ട്രൈ-ആക്റ്റീവ് എന്ന ബ്രാന്‍ഡില്‍ അണുനാശിനി ഉല്‍പന്നങ്ങളുടെ നിര അടുത്തിടെ പുറത്തിക്കിയിരുന്നു. അണുനാശിനി സ്‌പ്രേ, ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍, മള്‍ട്ടി പര്‍പ്പസ് അണുനാശിനി ദ്രാവകം, ആറു പാളികളുള്ള പ്രൊട്ടക്റ്റീവ് ഫെയ്‌സ് മാസ്‌ക് എന്നിവ ഉള്‍പ്പെടുന്നതാണിത്. ഉപയോക്താക്കള്‍ക്ക് വൈറസ്, ബാക്ടീരിയ, മറ്റു അണുക്കള്‍ എന്നിവയില്‍ നിന്നുള്ള സമ്പൂര്‍ണ പരിരക്ഷയാണ് ഈ വിഭാഗത്തിന് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെ 117 പട്ടണങ്ങളിലായി 50,000 ലധികം വില്‍പന കേന്ദ്രങ്ങളിലും ട്രൈ-ആക്റ്റീവ് ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. നിലവില്‍ പ്രതിദിനം മൂവായിരം ട്രൈ-ആക്റ്റീവ് ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ ഇ-കൊമേഴ്‌സില്‍ പ്രതിദിനം വില്‍ക്കുന്നുണ്ട്.

വ്യക്തിഗതവും ഗാര്‍ഹികവുമായ വിവിധ ആവശ്യങ്ങള്‍ നിറവേറ്റി ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ നല്‍കുന്നതിനായാണ് ട്രൈ-ആക്റ്റീവ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയതെന്നും തങ്ങളുടെ ട്രൈ-ആക്റ്റീവ് അണുനാശിനി സ്‌പ്രേ ഒരു മിനുറ്റ് കൊണ്ട് കൊറോണ വൈറസിനെതിരെ 99.9% ഫലപ്രദമാണെന്ന് പരീക്ഷിച്ചു തെളിയിച്ചതാണെന്നും പിരമല്‍ ഫാര്‍മ ലിമിറ്റഡ് ഡയറക്ടര്‍ നന്ദിനി പിരമല്‍ പറഞ്ഞു.