സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘പാപ്പന്‍’ ചിത്രീകരണം തുടങ്ങി. നായക കഥാപാത്രമായ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ലുക്ക് സുരേഷ് ഗോപി പുറത്തുവിട്ടു. രണ്ട് കാലങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി. പാല, ഈരാറ്റുപേട്ട, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ആര്‍ ജെ ഷാന്‍ ആണ് ഈ മാസ് പൊലീസ് ത്രില്ലറിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു കേസന്വേഷണത്തിനൊപ്പം പുരോഗമിക്കുന്ന മാസ് ത്രില്ലറാണ് ചിത്രം.
സണ്ണി വെയ്ന്‍, നൈലാ ഉഷ എന്നിവരും ചിത്രത്തിലുണ്ട്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. അജയ് കാച്ചപ്പിള്ളി ക്യാമറയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കെയര്‍ ഓഫ് സൈറാ ബാനുവിന് ശേഷം ആര്‍ജെ ഷാന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ ഇത്.