ബെംഗളൂരു : താനൊരു ആര്‍എസ്‌എസുകാരനാണെന്ന് അഭിമാനത്തോടെ പറയുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. നിയമസഭയില്‍ ബിജെപിക്കും ആര്‍എഎസ്‌എസിനുമെതിരെ കോണ്‍ഗ്രസ് മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയാണ് യെദ്യൂരപ്പ രംഗത്തെത്തിയത്.

”ഞങ്ങള്‍ ആര്‍എസ്‌എസുകാരാണ്. പ്രധാനമന്ത്രിയും ആര്‍എസ്‌എസുകാരനാണ്. പ്രതിപക്ഷം എപ്പോഴും ആര്‍എസ്‌എസ്-ആര്‍എസ്‌എസ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത് ആര്‍എസ്‌എസിനെ കൂടുതല്‍ കരുത്തരാക്കും.ലോകം അംഗീകരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍എസ്‌എസുകാരനാണ് പ്രധാനമന്ത്രി അഭിമാനത്തോടെയാണ് പറയുന്നത്. അദ്ദേഹത്തിന്റെ താടിയെ കളിയാക്കാനാണ് പ്രതിപക്ഷത്തിന് ഇഷ്ടം”-യെദ്യൂരപ്പ പറഞ്ഞു.
ആര്‍എസ്‌എസിനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. നിസാരമായ ആരോപണങ്ങള്‍ ഉന്നയിക്കാനല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ഇരിക്കേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു.