നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. തുഷാര്‍ മത്സരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയ ബിജെപി നേതൃത്വം ചര്‍ച്ചയ്ക്കായി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. വര്‍ക്കല, കുട്ടനാട്, കൊടുങ്ങല്ലൂര്‍ സീറ്റുകളാണ് തുഷാറിനായി പരിഗണനയിലുള്ളത്. അതേസമയം, കെ. സുരേന്ദ്രന്‍ കോന്നിയില്‍ ജനവിധി തേടിയേക്കും.താന്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി. ഇതേ തുടര്‍ന്നാണ് ബിജെപി നേതൃത്വം തുഷാറുമായി ചര്‍ച്ച നടത്തുന്നതിന് തീരുമാനിച്ചത്. കെ. സുരേന്ദ്രനെ കോന്നിയിലേക്ക് പരിഗണിക്കാനാണ് സാധ്യത. കോന്നിയില്‍ ഇതിനായി താഴെതട്ടില്‍മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേതാക്കളോട് കോന്നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം
