കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അഡ്മിഷനിലും ചികിത്സയിലും പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി.നേരത്തേ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്കിയ നിര്‍ദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍, കോടതി നിര്‍ദേശങ്ങള്‍ പഞ്ചാബും ഒഡിഷയുമൊഴികെ മറ്റു സംസ്ഥാനങ്ങള്‍ പാലിക്കുന്നില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് അശ്വിനി കുമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് അശോക് ഭൂഷണ് മാര്‍ഗനിര്‍ദേശം ഭേദഗതി ചെയ്ത് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയത്.