കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉപേക്ഷിച്ച നിലയിൽ വൻ ബോംബ് ശേഖരം കണ്ടെത്തി. മാൾഡയിലെ കാളിയാഛക് മേഖലയിലാണ് സംഭവം. ബോംബ് സ്‌ക്വാഡ് എത്തി ബോംബുകൾ നിർവ്വീര്യമാക്കി.

18 ബോംബുകളാണ് പ്രദേശത്തു നിന്നും കണ്ടെടുത്തത്. പ്രദേശവാസികളാണ് ബോംബ് ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു.

ബംഗാളിൽ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെയാണ് ബോംബ് ശേഖരം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.