തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ തീപിടിത്തം. ചാലയിലെ ആര്യശാല ഹിറ്റാച്ചിയുടെ ടൂൾസ് കടയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശക്തമായ ശ്രമം തുടരുകയാണ്. 5 യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീയണക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്.

ഇതുവരെ തീ നിയന്ത്രണവിധേയമായിട്ടില്ല. കെട്ടടത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആറ് കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. ചാലയിലുണ്ടാകുന്ന ആറാമത്തെ വലിയ തീപിടിത്തമാണിത്.