അസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 92 സീറ്റില്‍ മത്സരിക്കും. മാര്‍ച്ച് 27 ന് ആരംഭിക്കുന്ന മൂന്ന് ഘട്ട തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സീറ്റ് വിഭജനത്തോടെ ബിജെപി സഖ്യം തുടക്കം കുറിച്ചു.
ആകെ 126 സീറ്റില്‍ ബിജെപി 92 ലും ആസാം ഘണപരിഷിത് 26 സീറ്റിലും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ എട്ട് ഇടത്തും മത്സരിക്കും. ബിജെപിയില്‍ ലയിച്ച പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ഒന്നോ രണ്ടോയിടത്ത് മത്സരിക്കും. ബിജെപി ചിഹ്നത്തിലാകും മത്സരിക്കുക.