തുര്‍ക്കിയില്‍ സൈനിക ഹെലികോപ്​ടര്‍ തകര്‍ന്നു വീണ്​ 11 മരണം. രണ്ടുപേര്‍ക്ക്​ പരിക്ക്​. കമാന്‍ഡര്‍ അടക്കം കൊല്ലപ്പെട്ട 11 പേരും സൈനികരാണ്​.

തട്​വാന്‍ നഗരത്തിനു സമീപം കെക്​മീസ്​ ഗ്രാമത്തില്‍ ഉച്ചക്കുശേഷമാണ്​ അപകടം. കുര്‍ദു ഭൂരിപക്ഷമുള്ള ബിത്​ലിസ്​ മേഖലയാണിത്​. ബിംഗോളില്‍ നിന്ന്​ തട്​വാനിലേക്ക്​ പറക്കുമ്ബോള്‍ കോപ്​ടറി​ന്‍റെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു