കൊല്ലം : തെക്കന്‍ കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യമൊരുക്കാനായി 3 പുതിയ ത്രീഫേസ് മെമു കൂടി കൊല്ലത്തെത്തുന്നു. നിലവില്‍ സര്‍വീസ് നടത്തിയിരുന്ന പഴയ റേക്കുകള്‍ മാറ്റിയാണു പുതിയതു സര്‍വീസ് തുടങ്ങുക. ഈ മാസം അവസാനത്തോടെ പുതിയ മെമു കൊല്ലത്തെത്തും. നിലവില്‍ മൂന്നു ത്രീ ഫേസ് മെമു റേക്കുകളാണു ജില്ലയിലുള്ളത്.

തെക്കന്‍ മേഖലയിലെ ഏക മെമു ഷെഡ് കൊല്ലത്താണുള്ളത്. 2012 മുതല്‍ ആരംഭിച്ച മെമു സര്‍വീസിനായി പരമ്ബരാഗത റേക്കുകളാണ് ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കം ഏറെയുള്ള ഈ റേക്കുകള്‍ക്കു പകരമായാണ് ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിര്‍മിച്ച പുതിയ ത്രീ ഫേസ് മെമു എത്തുന്നത്.കൊല്ലത്തു നിന്നു പുലര്‍ച്ചെ ആലപ്പുഴ വഴി എറണാകുളത്തിനുള്ള മെമുവായിരിക്കും ആദ്യം സര്‍വീസ് ആരംഭിക്കുകയെന്നാണു വിവരം.