കോട്ടയം: ഞാലിയാകുഴി പുതുശ്ശേരിയക്ക് സമീപം ഗ്യാസ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഡോ. ഷൈജുവാണ് കാര്‍ ഓടിച്ചിരുന്നത്. ദീര്‍ഘനാളായി അദ്ദേഹം വാകത്താനത്താണ് താമസിക്കുന്നത്. കാറിന്റെ സുരക്ഷ കവചങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചതിനാല്‍ ഡോക്ടര്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമേ സംഭവിച്ചുള്ളു. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.