ചണ്ഡിഗഡ്: ഹരിയാനയില്‍ ലൗ ജിഹാദ് തടയാനുള്ള നിയമനിര്‍മ്മാണവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാരിനോട് വിയോജിപ്പ് അറിയിച്ച് സഖ്യകക്ഷിയായ ജന്‍നായക് ജനതാ പാര്‍ട്ടി. നിയമനിര്‍മാണത്തെ അംഗീകരിക്കില്ലെന്നും ലൗ ജിഹാദ് പ്രയോഗത്തെ അംഗീകരിക്കില്ലെന്നും ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി.
‘ലൗ ജിഹാദ് പ്രയോഗത്തോട് യോജിപ്പില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള നിയമമാണു വേണ്ടത്. അതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ആരെങ്കിലും സ്വയമോ വിവാഹത്തിനു ശേഷം പങ്കാളിയുടെ മതത്തിലേക്കോ മാറുന്നതിനു യാതോു തടസ്സവുമില്ല’ ദുഷ്യന്ത് ചൗട്ടാല ദേശീയ മാധ്യമത്തോടു പറഞ്ഞു. മുസ്ലീം യുവാക്കള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്തു ബലമായി മതം മാറുന്നവെന്നാണ് ലൗ ജിഹാദ് എന്നതുകൊണ്ട് അതിന്റെ പ്രചാരകര്‍ ഉദേശിക്കുന്നത്.