മലപ്പുറം: കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി ഡയറക്ടറായി ഐ എം വിജയന്‍ ചുമതലയേറ്റു. ഇന്നലെ എംഎസ്പി ആസ്ഥാനത്തെത്തിയ അദ്ദേഹം കമാന്‍ഡന്റ് യു അബ്ദുള്‍ കരീമിന്റെ സാന്നിധ്യത്തിലാണ് പുതിയ ജോലി ഏറ്റെടുത്തത്.
അക്കാദമി സെലക്ഷന്‍ ക്യാമ്ബ് മേയില്‍ നടത്താനാണ് ആലോചന. നാല് മേഖലകളായി തിരിച്ചാകും ക്യാമ്ബ്. അഞ്ചുമുതല്‍ 10 വരെ ക്ലാസുകളിലെ 50 പേരാണ് ആദ്യബാച്ചില്‍. ഇവര്‍ക്ക് മേയില്‍ പരിശീലനം ആരംഭിക്കാനാണ് പദ്ധതി.
ഐ എം വിജയന്‍ മലപ്പുറത്ത് ക്യാമ്ബ് ചെയ്ത് പരിശീലനത്തിന് നേതൃത്വം നല്‍കും. ചുമതല ഏറ്റെടുക്കുകമാത്രമാണ് ചെയ്തതെന്നും ഭാവിപരിപാടികള്‍ ഉടന്‍ തുടങ്ങുമെന്നും വിജയന്‍ പറഞ്ഞു.
മലബാര്‍ സ്പെഷ്യല്‍ പൊലീസ് രൂപീകരിച്ചതിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി ആരംഭിച്ചത്. കുട്ടികളെ രാജ്യാന്തര നിലവാരത്തിലുള്ള കളിക്കാരായിവളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം.