കൊച്ചി: പ്രമുഖ ലോക്കിങ് ഉപകരണ ഉല്‍പ്പാദകരും 123 വര്‍ഷത്തെ പരിചയവുമുള്ള ഗോദ്റെജ് ലോക്ക്സ് ആന്‍ഡ് ആര്‍ക്കിട്ടെക്ക്ച്വറല്‍ ഫിറ്റിങ്സ് സിസ്റ്റംസ് ഉപഭോക്താക്കള്‍ക്ക് 50,000 രൂപവരെ മൂല്യമുള്ള ഗോള്‍ഡ് വൗച്ചറുകള്‍ ലഭിക്കാവുന്ന ഓഫറുകള്‍ പ്രഖ്യാപിച്ചു. 2000 രൂപയ്ക്കു മുകളില്‍ ലോക്കുകള്‍, അലങ്കാര ഫിറ്റിങ്സുകള്‍, കിച്ചന്‍ സിസ്റ്റം തുടങ്ങിയവ വാങ്ങുന്ന ഉപഭോക്താക്കള്‍ ഓഫറില്‍ പങ്കെടുക്കാന്‍ യോഗ്യരാണ്.

ഓഫര്‍ അനുസരിച്ച് ഗോദ്റെജ് ലോക്കുകള്‍ വാങ്ങുന്ന ആളുകള്‍ക്ക് കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും 5000-50000 രൂപവരെ മൂല്യമുള്ള ഗോള്‍ഡ് വൗച്ചറുകള്‍ നേടാം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 1000 ഭാഗ്യവാന്‍മാര്‍ക്ക് ഈ വൗച്ചറുകള്‍ ലഭിക്കും. 7767001400 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അയക്കുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് ലിങ്ക് അയച്ചു തരും. ഇവര്‍ പര്‍ച്ചേസ് വിവരങ്ങള്‍, ഇന്‍വോയ്സ് നമ്പര്‍, തുക, തുടങ്ങിയ വിവരങ്ങള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കണം. വിജയിയെ ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും. ഗോദ്റെജിന്റെ അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓഫറില്‍ പങ്കെടുക്കാം.