ജെ. പാര്‍ഥിപന്‍ ഒരുക്കുന്ന മിറുഗാ എന്ന ആക്‌ഷന്‍ ചിത്രം മാര്‍ച്ച്‌ അഞ്ചിന് തിയറ്ററുകളില്‍ എത്തും. കാടിനകത്തുള്ള വീട്ടില്‍ കടുവ വരുന്നതും അതില്‍ നിന്നും രക്ഷപ്പെടാനുള്ള അതിജീവനുമാണ് സിനിമയുടെ പ്രമേയം.

ശ്രീകാന്ത്, റായി ലക്ഷ്മി എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. ദേവ് ഗില്‍, നൈറ, അരോഹി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംഗീതം അരുള്‍ ദേവ്.

ചിത്രത്തിന്റെ ട്രെയിലറില്‍ കടുവയുടെ രംഗങ്ങളുള്ള വിഎഫ്‌എക്സ് ദൃശ്യങ്ങള്‍ക്ക് വിമര്‍ശനം നേരിട്ടിരുന്നു.