ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിനെ വാഴ്ത്തുന്ന എന്‍സിഇആര്‍ടിയുടെ 12ാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിലെ ഭാഗങ്ങള്‍ നീക്കംചെയ്യണമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ വാസുദേവ് ദേവ്‌നാനി.

ഇതിലെ ഭാഗങ്ങള്‍ ചരിത്രവസ്തുതകള്‍ക്കപ്പുറമുള്ളതാണെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ‘മുസ്ലിം പ്രീണനത്തിന് വേണ്ടി മാത്രം ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത രീതിയിലുള്ള വാഴ്ത്തലുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഈ ഭാഗങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്താല്‍ മാത്രമേ ചെറുപ്പക്കാരുടെ തലമുറയ്ക്ക് ചരിത്രസത്യം അറിയാന്‍ സാധിക്കൂ’- അദ്ദേഹം പറഞ്ഞു.

രാജസ്ഥാനില്‍ 10ാംമത് ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.