മലയാളികള്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത നടനാണ് രമേശ് പിഷാരടി. നടനെന്ന നിലയിലും അവതാരകനായും അതിലുപരി പൊട്ടിച്ചിരിപ്പിക്കുന്ന കോമഡികളുടെ ഉസ്താദായും മലയാളികള്‍ക്ക് പ്രിയങ്കരനാണ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായി രസിപ്പിക്കുന്ന അടിക്കുറിപ്പോടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് എല്ലായിപ്പോഴും പിഷാരടി ആരാധകര്‍ക്കൊപ്പം നില്‍ക്കാറുണ്ട്.

ഇപ്പോ‍ള്‍ പിഷാരടി പുറത്ത് വിട്ട ഒരു ചിത്രവും ക്യാപ്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി ഉണ്ടാക്കിയിരിക്കുന്നത്. “ഒരു വശത്ത് നയന്‍താര, മറുവശത്ത് ചാക്കോച്ചന്‍.. അങ്ങനെയവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ” എന്നാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.

അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന നി‍ഴല്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്ററാണ് രമേശ് പിഷാരടി പങ്കുവെക്കുകയുണ്ടായത്. നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് നിഴല്‍ .