നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സുശാന്ത പാല്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നേരത്തെ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നതിന് അദ്ദേഹം ജനങ്ങളോട് മാപ്പപേക്ഷിക്കുകയും ചെയ്തു. 2005 ല്‍ താന്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇടത് മുന്നണിയെ പരാജയപ്പെടുത്താനായിരുന്നു ആ നീക്കം. എന്നാല്‍ ഇപ്പോള്‍ താന്‍ ചെയ്ത പാപത്തിന് മാപ്പ് ചോദിക്കുന്നുവെന്ന് സുശാന്ത പാല്‍ പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഏത്തമിട്ടാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്.
അതേസമയം ബംഗാളില്‍ ബിജെപിയ്ക്ക് വന്‍ ജനപിന്തുണ ലഭിക്കുന്നതിന്റെ ആശങ്കയിലിരിക്കുമ്ബോഴാണ് തൃണമൂലിന് തിരിച്ചടിയായി നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെയ്ക്കുന്നത്. തൃണമൂലിന്റെ പതനം മുന്നില്‍ കണ്ടാണ് കൂടുതല്‍ നേതാക്കളും പാര്‍ട്ടി വിടുന്നത്.
ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നതിന് എന്നെ ഞാന്‍ തന്നെ ശിക്ഷിക്കുന്നു; പൊതുവേദിയില്‍ ഏത്തമിട്ട് നേതാവ്
