അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് അയോധ്യയില്‍ കൂടുതല്‍ ഭൂമി വാങ്ങി രാമജന്മഭൂമി തീര്‍ഥ ക്ഷേത്രം ട്രസ്റ്റ്. സമീപമുള്ള 7,285 ചതുരശ്ര അടി ഭൂമിയാണ് ഒരു കോടി രൂപയ്ക്ക് വാങ്ങിയത്. ക്ഷേത്രം കോംപ്ലക്സ് വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇപ്പോള്‍ 70 ഏക്കറിലാണ് കോംപ്ലക്സ് പദ്ധതിയിട്ടിരിക്കുന്നത്. അത് 107 ഏക്കറായി വിപുലീകരിക്കും. രാമക്ഷേത്രത്തിനു കൂടുതല്‍ ഭൂമി ആവശ്യമായതുകൊണ്ടാണ് സമീപമുള്ള ഭൂമി വാങ്ങിയതെന്ന് ട്രസ്റ്റി അനില്‍ മിശ്ര പറഞ്ഞു.
രാമക്ഷേത്ര പദ്ധതി വിപുലീകരിക്കാനായുള്ള ആദ്യത്തെ ഭൂമി വാങ്ങലാണിത്. കൂടുതല്‍ ഭൂമി വാങ്ങുന്നതിന് ക്ഷേത്രത്തിനടുത്തുള്ള ഭൂഉടമകളുമായി ചര്‍ച്ചകളിലാണു ട്രസ്റ്റ്.
രാമക്ഷേത്ര നിര്‍മാണത്തിന് കൂടുതല്‍ ഭൂമി വാങ്ങി
