ഇ.പി.എഫ്പെന്ഷന് വിഹിതം പിന്‍വലിക്കാന്‍ കൂടുതല്‍ നിയന്ത്രണം വരുന്നു.തൊഴില്‍ വിട്ടശേഷം രണ്ടു മാസം കഴിഞ്ഞ് പിന്‍വലിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍, രണ്ടു വര്‍ഷം കഴിയാതെ വിഹിതം പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ നിയന്ത്രണം.
പുതിയ തൊഴില്ചട്ടങ്ങള്ക്കൊപ്പം പുതിയ വ്യവസ്ഥ വിജ്ഞാപനം ചെയ്യുമെന്നാണ് സൂചന. ഇ.പി.എഫില്‍ അംഗങ്ങളായ തൊഴിലാളികളുടെ പെന്ഷന് തുക ഉയര്‍ത്താനെന്ന പേരിലാണ് പുതിയ തീരുമാനം.
പെന്ഷന് പദ്ധതികളില്‍നിന്ന് അടിക്കടി പണം പിന്‍വലിക്കുന്നത് ഇതിന് പ്രയാസമുണ്ടാക്കുന്നുവെന്നാണ് വിശദീകരണം. വ്യാഴാഴ്ച ശ്രീനഗറില്‍ നടക്കുന്ന ഇ.പി.എഫ് ഓര്‍ഗനൈസേഷെന്റ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും.