കൊല്‍ക്കത്ത∙ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ബംഗാളില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ ഗാംഗുലി ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗാംഗുലി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ മത്സരിക്കുന്നതില്‍ ഗാംഗുലിയാണ് തീരുമാനം എടുക്കേണ്ടതെന്നും താരത്തെ സ്വാഗതം
ചെയ്യുന്നതായും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. മാര്‍ച്ച്‌ 27, ഏപ്രില്‍ ഒന്ന്
തീയതികളില്‍ നടക്കുന്ന ഒന്ന്, രണ്ട് ഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്നും ബിജെപി അറിയിച്ചു.