ദുബായില്‍ അനധികൃതമായി പരിഷ്‌കരിച്ച ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. ഗതാഗത നിയമലംഘനം നടത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നടത്തിയതിനാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 11 മുതല്‍ ആരംഭിച്ച ഗതാഗത പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി.

വാഹനങ്ങളുടെ എന്‍ജിനുകള്‍ അനധികൃതമായി പരിഷ്കരിച്ചതായും പരിസരവാസികള്‍ക്ക് അലോസരമുണ്ടാക്കിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 108-ഓളം മോട്ടോര്‍ ബൈക്കുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.